വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 11.
ചെന്നൈ: തമിഴ്നാട്ടിലെ കാരൈക്കുടിയിലുള്ള സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (സി.എസ്.ഐ.ആര്‍) 29 ഒഴിവുകളുണ്ട്.
സീനിയര്‍ റിസര്‍ച്ച് ഫെലോ- 2 - 55 ശതമാനം മാര്‍ക്കോടെ ബേസിക് സയന്‍സില്‍ എം.എസ്സി. യാണ് യോഗ്യത., രണ്ടുവര്‍ഷത്തെ ഗവേഷണപരിചയം, നെറ്റ് യോഗ്യത. പ്രായപരിധി 32 വയസ്സ്. ശമ്പളം: 31000 - 35000 രൂപ +എച്ച്.ആര്‍.എ.
ജൂനിയര്‍ റിസര്‍ച്ച് ഫെലോ- 4 - ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എം.ടെക്./ എം.എസ്സി., നെറ്റ്/ ഗേറ്റ് യോഗ്യത. പ്രായപരിധി 28 വയസ്സ്. ശമ്പളം 31000 രൂപ + എച്ച്.ആര്‍.എ.
പ്രോജക്ട് അസോസിയേറ്റ് - 21- യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എം.എസ്സി. പ്രായപരിധി: 35 വയസ്സ്. ശമ്പളം: 31000 രൂപ + എച്ച്.ആര്‍.എ.
പ്രോജക്ട് അസിസ്റ്റന്റ്- 2- യോഗ്യത: കെമിസ്ട്രി/ ഫിസിക്സ്/ ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബി.എസ്സി. പ്രായപരിധി 50 വയസ്സ്. ഓഗസ്റ്റ് 13, 14, 17, 18, 19 തീയതികളിലായി ഓണ്‍ലൈനായാണ് അഭിമുഖം. www.cecri.res.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 11.
