തിരുവനന്തപുരം: ഔഷധിയിൽ വിവിധ തസ്തികകളിലായി 539 ഒഴിവുകൾ. ഒരു വർഷത്തെ കരാർ നിയമനം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ. ബോയിലർ ഓപ്പറേറ്റർ (2 ഒഴിവ്): ഒന്നാംക്ലാസ്/ രണ്ടാംക്ലസ് ബോയിലർ കോംപീറ്റൻസി സർട്ടിഫിക്കറ്റ്, 20–41 വയസ്, 12,000 രൂപ. മാസിയർ (6 ഒഴിവ്): മാസിയേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്, DAME കോഴ്സ് പാസായവർക്കു മുൻഗണന, 18–41 വയസ്, 9900 രൂപ.

മെഷീൻ ഓപ്പറേറ്റർ/ ഷിഫ്റ്റ് ഒാപ്പറേറ്റർ (300 ഒഴിവ്): ഐടിഐ/ ഐടിസി/ പ്ലസ്ടു, 18–41 വയസ്, 9600 രൂപ. അപ്രന്റിസ് (231 ഒഴിവ്): ഏഴാം ക്ലാസ്, 18–41 വയസ്, 9200 രൂപ. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. വയസ്, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ ജൂലൈ 15 നകം ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവിധം സമർപ്പിക്കണം. അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തണം.