നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തിന്റെ മാതൃക ചാലക്കുടി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

ചാലക്കുടി: കൊരട്ടി പഞ്ചായത്തിലെ ഐ.സി.ഡി.എസ് പ്രൊജക്റ്റിന്റെ പരിധിയിലുള്ള അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 15നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ജനന തീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിര താമസം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ശരിപ്പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറത്തിന്റെ മാതൃക ചാലക്കുടി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2706044 എന്ന നമ്പറില്‍ ബന്ധപ്പെടുക.

യോഗ്യത
കൊരട്ടി പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കഴിയാത്ത വരുമായിരിക്കണം. 3. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
എസ് സി /എസ് ടി വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക് മൂന്നു വര്‍ഷത്തെ വയസ്സിളവ് അനുവദിക്കും.