ആർച്ചറി, അത്ലറ്റിക്സ്, ബോക്സിംഗ്, ഹോക്കി, ഷൂട്ടിംഗ്, വെയിറ്റിലിഫ്റ്റിംഗ്, റെസ്ലിംഗ്, സൈക്കിളിംഗ്, റോവിംഗ്, സ്വിമ്മിംഗ്, ഫുട്ബോൾ തുടങ്ങിയ ഇനങ്ങളിലേക്കാണ് കോച്ചുമാരെ നിയമിക്കുന്നത്.
ദില്ലി: കേന്ദ്ര കായിക യുവജനരാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (സായ്) കോച്ച്, അസിസ്റ്റന്റ് കോച്ച് എന്നിവരെ നിയമിക്കുന്നു. ആകെ 320 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. മേയ് 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നിശ്ചിത യോഗ്യതയുള്ളവർക്ക് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ https://sportsauthorityofindia.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
കോച്ച്- 100 ഒഴിവുകൾ
ആർച്ചറി, അത്ലറ്റിക്സ്, ബോക്സിംഗ്, ഹോക്കി, ഷൂട്ടിംഗ്, വെയിറ്റിലിഫ്റ്റിംഗ്, റെസ്ലിംഗ്, സൈക്കിളിംഗ്, റോവിംഗ്, സ്വിമ്മിംഗ്, ഫുട്ബോൾ തുടങ്ങിയ ഇനങ്ങളിലേക്കാണ് കോച്ചുമാരെ നിയമിക്കുന്നത്. സായ്, എൻ.എസ്/ എൻ.ഐ.എസ്/ മറ്റ് സർവകലാശാലകളിൽ നിന്ന് ലഭിച്ച കോച്ചിങ്ങിലുള്ള ഡിപ്ലോമയും അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒളിംപക്സിൽ അല്ലെങ്കിൽ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിരിക്കണം. പ്രായം 45 വയസിൽ കവിയാൻ പാടില്ല. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ അഭിമുഖം നടത്തിയാണ് തെരഞ്ഞെടുക്കുന്നത്.
അസിസ്റ്റന്റ് കോച്ച്- 220
ആർച്ചറി, അത്ലറ്റിക്സ്, ബോക്സിംഗ്, ഹോക്കി, ഷൂട്ടിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്, റെസ്ലിംഗ്, സൈക്കിളിംഗ്, റോവിംഗ്, സ്വിമ്മിംഗ്, ഫുട്ബോൾ തുടങ്ങിയ ഇനങ്ങളിലാണ് അസിസ്റ്റന്റ് കോച്ചിനെ നിയമിക്കുന്നത്. സായ്, എൻ.എസ്/ എൻ.ഐ.എസ്/ മറ്റ് സർവകലാശാലകളിൽ നിന്ന് ലഭിച്ച കോച്ചിങ്ങിലുള്ള ഡിപ്ലോമയും നാലു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒളിംപിക്സ് അല്ലെങ്കിൽ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ടാകണം. പ്രായം 40 വയസിൽ കവിയാൻ പാടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
