ദില്ലി: ദില്ലി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നഴ്സിങ് ഓഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET 2020) അപേക്ഷ ക്ഷണിച്ചു. 3803 ഒഴിവുകളുണ്ട്. ദില്ലി, ഭട്ടിൻഡ, ഭോപ്പാൽ, ഭുവനേശ്വർ, ദ്യോഗർ, ഗൊരഖ്പുർ, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, പട്ന, റായ് ബറേലി, റായ്പുർ, ഋഷികേശ്, തെലങ്കാന എയിംസുകളിലാണ് ഒഴിവ്. ഓഗസ്റ്റ് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

റിക്രൂട്മെന്റ് നോട്ടിസ് നമ്പർ: 106/2020. യോഗ്യത: I. a) ബിഎസ്‌സി (Hons) നഴ്സിങ്/ ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ്–സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്. b) സ്റ്റേറ്റ്/ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ.അല്ലെങ്കിൽ II) a) ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ. b) സ്റ്റേറ്റ്/ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ. c) കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.പ്രായം : 18–30 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവു ലഭിക്കും.ശമ്പളം: 9300– 34,800+ഗ്രേഡ് പേ 4600 രൂപ. തിരഞ്ഞെടുപ്പ് സെപ്റ്റംബർ 1 ന് ഓൺലൈൻ പരീക്ഷ വഴി.

അപേക്ഷാഫീസ്: 1500 രൂപ. പട്ടികവിഭാഗം/ ഇഡബ്ല്യുഎസ്: 1200 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേന ഓൺലൈനായി ഫീസടയ്ക്കാം.  www.aiimsexams.org