Asianet News MalayalamAsianet News Malayalam

ഫസ്റ്റ്ബെല്‍ 2.0; വികേടേഴ്സ് ചാനലിലെ ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളായി

പ്ലസ്ടു ക്ലാസുകള്‍ക്ക് ജൂണ്‍ 7 മുതല്‍ 11 വരെയാണ് ആദ്യ ട്രയല്‍. രാവിലെ 08.30 മുതല്‍ 10.00 മണി വരെയും വൈകുന്നേരം 05.00 മുതല്‍ 06.00 മണി വരെയുമായി ദിവസവും അഞ്ചു ക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക.

victors channel trail class first bell 2.0 time table
Author
Thiruvananthapuram, First Published May 31, 2021, 8:57 PM IST

തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികള്‍ക്കുള്ള 'കിളിക്കൊഞ്ചല്‍' ജൂണ്‍ 1 മുതല്‍ 4 വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂണ്‍ 7 മുതല്‍ 10 വരെ നടത്തും.

പ്ലസ്ടു ക്ലാസുകള്‍ക്ക് ജൂണ്‍ 7 മുതല്‍ 11 വരെയാണ് ആദ്യ ട്രയല്‍. രാവിലെ 08.30 മുതല്‍ 10.00 മണി വരെയും വൈകുന്നേരം 05.00 മുതല്‍ 06.00 മണി വരെയുമായി ദിവസവും അഞ്ചു ക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂണ്‍ 14 മുതല്‍ 18 വരെ ഇതേ ക്രമത്തില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും.

ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയല്‍ ജൂണ്‍ 2 മുതല്‍ 4 വരെയായിരിക്കും. ഇതേ ക്ലാസുകള്‍ ഇതേ ക്രമത്തില്‍ ജൂണ്‍ 7 മുതല്‍ 9 വരെയും ജൂണ്‍ 10 മുതല്‍ 12വരെയും പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്നു ക്ലാസുകള്‍ ഉച്ചയ്ക്ക് 12.00 മുതല്‍ 01.30 വരെയാണ്.

ഒന്നാം ക്ലാസുകാര്‍ക്ക് രാവിലെ 10.00 നും രണ്ടാം ക്ലാസുകാര്‍ക്ക് 11.00 നും മൂന്നാം ക്ലാസുകാര്‍ക്ക് 11.30 നുമാണ് ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍. നാല് (01.30 pm) അഞ്ച് (02.00 pm) ആറ് (02.30 pm), ഏഴ് (03.00 pm), എട്ട് (03.30 pm) എന്ന ക്രമത്തില്‍ ട്രയല്‍ ക്ലാസുകള്‍ ഓരോ പീരിയഡ് വീതമായിരിക്കും. ഒന്‍പതാം ക്ലാസിന് വൈകുന്നേരം 04.00 മുതല്‍ 05.00 വരെ രണ്ടു ക്ലാസുകളുണ്ടായിരിക്കും.

ട്രയല്‍ ക്ലാസിന്റെ അനുഭവംകൂടി കണക്കിലെടുത്തായിരിക്കും തുടര്‍ക്ലാസുകളും അന്തിമ ടൈംടേബിളും‍ നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ., കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ കുട്ടികളുടെ സൗകര്യത്തിന് പിന്നീട് കാണാനുള്ള സൗകര്യം firstbell.kite.kerala.gov.in ല്‍ ഒരുക്കും. കൈറ്റ് വിക്ടേഴ്സ് ലൈവ് ലിങ്കും ടൈംടേബിളും ഇതേ സൈറ്റില്‍ ലഭ്യമാക്കുന്നതാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios