Asianet News MalayalamAsianet News Malayalam

സിഡിറ്റിൽ വിഷ്വൽ മീഡിയ കോഴ്സുകൾക്ക് അപേക്ഷിക്കാം; അവസാന തീയതി ഓ​ഗസ്റ്റ് 28

ഡിജിറ്റൽ സ്റ്റിൽ‌ ഫോട്ടോ​ഗ്രഫിക്ക് എസ്എസ്എൽസിയും മറ്റെല്ലാ കോഴ്സുകൾക്കും പ്ലസ്ടൂവുമാണ് യോ​ഗ്യത

visual media course in c dit
Author
Trivandrum, First Published Aug 22, 2020, 1:59 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സിഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്സുകൾക്ക് അപേക്ഷിക്കാം. ആറ് മാസത്തെ ഡിപ്ലോമ ഇൻ ഡിജിറ്റർ‌ മീഡ‍ിയ പ്രൊഡക്ഷൻ, ഡിപ്ലോമ കോഴ്സ് ഇൻ വെബ് ഡിസൈൻ ആന്റ് ഡെവലപ്മെന്റ് മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോ​ഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിം​ഗ്, അഞ്ച് ആഴ്ച കാലാവധിയുള്ള സർട്ടിഫിക്കറ്റ് കോഴ്സ്, ‍ഡിജിറ്റൽ സ്റ്റിൽ ഫോട്ടോ​ഗ്രഫി കോഴ്സുകൾക്കാണ് അപേക്ഷിക്കാൻ അവസരം. 

‍ഡിജിറ്റൽ സ്റ്റിൽ‌ ഫോട്ടോ​ഗ്രഫിക്ക് എസ്എസ്എൽസിയും മറ്റെല്ലാ കോഴ്സുകൾക്കും പ്ലസ്ടൂവുമാണ് യോ​ഗ്യത. താത്പര്യമുള്ളവർ ഓ​ഗസ്റ്റ് 28നകം അപേക്ഷ നൽകണം. വിശദവിവരങ്ങൾ https://mediastudies.cdit.org/ ലും തിരുവനന്തപുരം കവടിയാർ ടെന്നീസ് ക്ലബ്ബിന് സമീപത്തെ സിഡിറ്റ് കമ്യൂണിക്കേഷൻ കോഴ്സ് വിഭാ​ഗത്തിലും ലഭിക്കും. ഫോൺ - 0471 2721917, 8547720167 


 

Follow Us:
Download App:
  • android
  • ios