കെൽട്രോൺ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ലോജിസ്റ്റിക്സ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡാറ്റാ സയൻസ്, പി.എസ്.സി അംഗീകൃത ഡി.സി.എ, പി.ജി.ഡി.സി.എ എന്നിവയാണ് പ്രധാന കോഴ്സുകൾ. 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡാറ്റാ സയൻസ് ആന്റ് എ.ഐ, പി.എസ്.സി അംഗീകൃത കോഴ്സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ എന്നിവയിലേക്കാണ് പ്രവേശനം. 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തുകയോ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം. ഫോൺ: 0471 2337450, 8590605271.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാന മന്ദിരം; നിർമാണം ഉടൻ ആരംഭിക്കും

കൊല്ലം: ഹ്രസ്വമായ കാലയളവിൽ കാലാനുസൃതമായ വിവിധ കോഴ്സുകൾ നടത്തി 77,000 പഠിതാക്കളെ നേടിയ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ആസ്ഥാന മന്ദിരം നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. മുണ്ടയ്ക്കൽ പ്രദേശത്ത് വാങ്ങിയ ഭൂമി സന്ദർശിക്കുകയായിരുന്നു മന്ത്രി.

ആസ്ഥാന കെട്ടിടം നിർമിക്കുന്നതിന് നഗരത്തിന്റെ ഹൃദയഭാഗമായ മുണ്ടയ്ക്കലിൽ 26 കോടി രൂപ ചിലവഴിച്ച് എട്ട് ഏക്കർ ഭൂമിയാണ് വാങ്ങിയത്. കെട്ടിട നിർമാണത്തിന് സർവകലാശാലയുടെ പ്രത്യേക സംഘം പ്ലാൻ തയ്യാറാക്കി. കൊല്ലത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന മ്യൂസിയം, പുതിയ സാങ്കേതിക വിദ്യകളും ശാസ്ത്ര- വിജ്ഞാന അറിവുകളും പകരുന്ന പ്രദർശന കേന്ദ്രം, പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഓപ്പൺ ഓഡിറ്റോറിയം, വിദ്യാർഥികൾക്കുള്ള ക്ലാസ്റൂമുകൾ, ഹോസ്റ്റലുകൾ, അഡ്മിനിസ്ട്രേറ്റീവ്, അക്കാഡമിക് ബ്ലോക്കുകൾ ഉൾപ്പെടെയാണ് നിർമാണം. 30 കോടി രൂപ കെട്ടിട നിർമാണത്തിനായി ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സമയബന്ധിതമായി ഭരണാനുമതിയും സാങ്കേതിക അനുമതിയും നേടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എം നൗഷാദ് എം.എൽ.എ അധ്യക്ഷനായി. ശ്രീനാരായണ ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ ഡോ. വി. പി. ജഗതിരാജ്, രജിസ്ട്രാർ ഡോ. എ പി സുനിത, പരീക്ഷ കൺട്രോളർ ഡോ ജെ. ഗ്രേഷ്യസ്, ഫിനാൻസ് ഓഫീസർ എം. എസ്. ശരണ്യ, സൈബർ കൺട്രോളർ ടി ബിജുമോൻ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. വി. പി. പ്രശാന്ത്, ഡോ. സി. ഉദയകല, പി. ഹരിദാസ്, ഡോ. പി. പി. അജയകുമാർ, ഡോ. എ. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.