തിരുവനന്തപുരം: കെൽട്രോണിൽ തൊഴിലധിഷ്ഠിത നൈപുണ്യ വികസന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്വെയർ ആന്റ് നെറ്റ്വർക്ക് മെയ്ന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളോജിസ്, വെബ് ഡിസൈൻ ആന്റ് ഡെവലെപ്മെന്റ്സ്, കീം, ജാവ, ആൻഡ്രോയിഡ്, മെഷീൻ ലേർണിംഗ് വിത്ത് പൈത്തൻ, പി.എച്.പി, ഓഫീസ് ഓട്ടോമേഷൻ, ഡി സി എ, വേർഡ് പ്രോസസ്സിംഗ് & ഡാറ്റ എൻട്രി കോഴ്സുകളിലേക്കാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.

കെൽട്രോൺ നോളഡ്ജ്സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വിമൻസ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോൺ: 0471 2325154.