Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷ ആരംഭിച്ചു: ആദ്യ 25 മിനുട്ട് കൂൾ ഓഫ് ടൈം; വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് മുതൽ

 2004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാർത്ഥികളാണ് ഈ വർഷം ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്.

vocational higher secondary examination starts today
Author
Trivandrum, First Published Apr 9, 2021, 9:18 AM IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി രണ്ടാംവർഷം പൊതുപരീക്ഷ ഇന്നലെ മുതൽ കർശന കൊവിഡ് നിയന്ത്രണങ്ങളോടെ ആരംഭിച്ചു. രാവിലെ 8.30 മുതൽ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിത്തുടങ്ങിയിരുന്നു. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടക്കുന്നത്. 2004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാർത്ഥികളാണ് ഈ വർഷം ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്.

ഇതിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. 9.40നാണ് പരീക്ഷ തുടങ്ങുക. ആദ്യത്തെ 25 മിനുട്ട് പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ തയ്യാറാക്കാനുള്ള ‘കൂൾ ഓഫ്ടൈം ’ ആണ്. എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് ശേഷം 1.40 മുതലാണ് ആരംഭിച്ചത്.  വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് മുതൽ ആരംഭിക്കും. 
 

Follow Us:
Download App:
  • android
  • ios