Asianet News MalayalamAsianet News Malayalam

Walk in Interview : ജി ആര്‍ എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സ് വിവിധ ഒഴിവുകളിലേക്ക് അഭിമുഖം മെയ് 25ന്

കെയര്‍ ടേക്കര്‍ തസ്തികയ്ക്ക് ബിരുദവും ബിഎഡുമാണ് യോഗ്യത. വാര്‍ഡന്‍ തസ്തികയ്ക്ക് ബിരുദവും 40 വയസ്സിന് താഴെ പ്രായമുള്ളവരുമായിരിക്കണം.

walk in interview for many posts
Author
Trivandrum, First Published May 19, 2022, 10:45 AM IST

തിരുവനന്തപുരം: ജില്ലയില്‍ ഫിഷറീസ് കാഞ്ഞങ്ങാട് മീനാപ്പീസില്‍ പ്രവര്‍ത്തിക്കുന്ന ജി ആര്‍ എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സില്‍ ഒഴിവുള്ള കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വാര്‍ഡന്‍, കെയര്‍ ടേക്കര്‍, കുക്ക് എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം (temporary appointment) നടത്തുന്നു. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തസ്തികക്ക് ഇംഗ്ലീഷില്‍ ബിരുദവും ബിഎഡുമാണ് യോഗ്യത. കെയര്‍ ടേക്കര്‍ തസ്തികയ്ക്ക് ബിരുദവും ബിഎഡുമാണ് യോഗ്യത. വാര്‍ഡന്‍ തസ്തികയ്ക്ക് ബിരുദവും 40 വയസ്സിന് താഴെ പ്രായമുള്ളവരുമായിരിക്കണം. വാര്‍ഡന്‍, കെയര്‍ ടേക്കര്‍, കുക്ക് എന്നീ തസ്തികകളിലേക്ക് സ്ത്രീകളെ മാത്രമേ പരിഗണിക്കൂ. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി മെയ് 25ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9496247984.

വാക് ഇൻ ഇന്റർവ്യൂ 26 ന്
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന 'സ്ത്രികളുടെയും കുട്ടികളുടെയും ഹോമിലേക്ക്' ഹോം മാനേജർ തസ്തികയിൽ വാക് ഇൻ ഇന്റർവ്യൂ 26 ന് രാവിലെ 11 ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം. ഫോൺ : 0471 -2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

ജെഡിസി അഡ്മിഷൻ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്‌സ് 2022 - 2023 വർഷത്തെ അഡ്മിഷനുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.scu.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രാഥമിക ലിസ്റ്റ് പരിശോധിക്കാം. ലിസ്റ്റിൽ പരാതികളോ ആക്ഷേപങ്ങളോ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 20നു വൈകിട്ട് അഞ്ചുമണിവരെയാണ്. ജനറൽ വിഭാഗം അപേക്ഷകർ  അതാത് സഹകരണ പരിശീലന കേന്ദ്രം/കോളേജ്  പ്രിൻസിപ്പൽമാർക്കും സഹകരണ സംഘം ജീവനക്കാർക്ക്  അഡീഷണൽ രജിസ്ട്രാർ / സെക്രട്ടറി സംസ്ഥാന സഹകരണ യൂണിയൻ ഊറ്റുകുഴി തിരുവനന്തപുരം 1 എന്ന മേൽവിലാസത്തിലും ആണ് പരാതികൾ  സമർപ്പിക്കേണ്ടത്.

Follow Us:
Download App:
  • android
  • ios