Asianet News MalayalamAsianet News Malayalam

കോസ്റ്റ് ​ഗാർഡിൽ ഡിപ്ലോമക്കാരെ വേണം; ശമ്പളം 29,200 രൂപ!

2/2020 ബാച്ചിലേക്കാണു തിരഞ്ഞെടുപ്പ്. ഏപ്രിലിൽ എഴുത്തുപരീക്ഷയും ഓഗസ്റ്റിൽ പരിശീലനം ആരംഭിക്കുകയും ചെയ്യും. പുരുഷൻമാർക്കാണ് അവസരം.

wanted diploma holders for coast guard
Author
Trivandrum, First Published Mar 4, 2020, 1:11 PM IST

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ ഡിപ്ലോമക്കാർക്ക് യാന്ത്രിക് ആകാൻ അവസരം. മെക്കാനിക്കൽ/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗങ്ങളിലായി 37 ഒഴിവുകളാണുള്ളത്. മാർച്ച് 16 മുതൽ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. 2/2020 ബാച്ചിലേക്കാണു തിരഞ്ഞെടുപ്പ്. ഏപ്രിലിൽ എഴുത്തുപരീക്ഷയും ഓഗസ്റ്റിൽ പരിശീലനം ആരംഭിക്കുകയും ചെയ്യും. പുരുഷൻമാർക്കാണ് അവസരം.

മെട്രിക്കുലേഷൻ/ തത്തുല്യം ആണ് യോ​ഗ്യതയായി പറഞ്ഞിരിക്കുന്നത്. കുറഞ്ഞത് മൊത്തം 60 % മാർക്കോടെ  ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/ പവർ) എൻജിനീയറിങ് ഡിപ്ലോമ ജയിച്ചിരിക്കണം. ദേശീയ തലത്തിൽ നേട്ടമുണ്ടാക്കിയ കായികതാരങ്ങൾക്കും പട്ടികവിഭാഗക്കാർക്കും മാർക്കിൽ 5 % ഇളവ് അനുവദിച്ചിട്ടുണ്ട്. 

പ്രായം: 18–22. 1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലൈ 31നും മധ്യേ ജനിച്ചവർ (രണ്ടു തീയതികളും ഉൾപ്പെടെ) അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. അടിസ്ഥാന ശമ്പളം: 29200 രൂപ. ഒപ്പം മറ്റാനുകൂല്യങ്ങളും ലഭിക്കും. ശാരീരികയോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ., നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. മെഡിക്കൽ പരിശോധനയുമുണ്ടാകും.  മുംബൈ, ചെന്നൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ്  പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
 

Follow Us:
Download App:
  • android
  • ios