തിരുവനന്തപുരം: കഴക്കൂട്ടം ഗവ. വനിത ഐ.റ്റി.ഐയില്‍ ഒഴിവുള്ള കംപ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ്, സ്റ്റെനോഗ്രഫര്‍ ആന്‍ഡ് സെക്രട്ടെറിയല്‍ അസിസ്റ്റന്റ്(ഹിന്ദി), ഡ്രസ് മേക്കിംഗ്, സ്വീയിംഗ് ടെക്ക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോം ഐ.റ്റി.ഐയില്‍ നേരിട്ടെത്തി വാങ്ങണം. അവസാന തീയതി നവംബര്‍ 28 വൈകിട്ട് നാലുമണി. നവംബര്‍ 30ന് അഡ്മിഷന്‍ നടക്കും.  വിദ്യാഭ്യാസ യോഗ്യത, ജാതി, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനൊപ്പം ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2418317.