Asianet News MalayalamAsianet News Malayalam

പഞ്ചാബ് വഖഫ് ബോർഡിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

കമ്പ്യൂട്ടർ/ഐ.ടിയിൽ അല്ലെങ്കിൽ ഡി.ടി.പിയിൽ 120 മണിക്കൂറിൽ കുറയാതെയുള്ള കോഴ്​സും പ്രവൃത്തിപരിചയവും നേടണം. 

wqaf board vacancies in punjab
Author
Hariyana, First Published Sep 6, 2020, 9:41 AM IST

ഹരിയാന: പഞ്ചാബ്​ വഖഫ്​ ബോർഡിൽ വിവിധ തസ്​തികകളിലേക്കുള്ള നിയമനത്തിന്​ അപേക്ഷ ക്ഷണിച്ച. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.govt.thapar.eduൽനിന്നും ഡൗൺലോഡ്​ ചെയ്യാം. 500 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ ഓൺലൈനായി സെപ്​റ്റംബർ 24നകം സമർപ്പിക്കണം. തസ്​തികകളുടെ ചുരുക്കവിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.

അക്കൗണ്ട്​സ്​ ക്ലർക്ക്​- ഒഴിവ്​ 6. യോഗ്യത: കോമേഴ്​സ്​ ബിരുദം.സെക്​ഷൻ ഓഫിസർ/എസ്​റ്റേറ്റ്​/എക്​സിക്യൂട്ടിവ്​ ഓഫിസർ- ഒഴിവ്​ 10. യോഗ്യത: ബിരുദം. റെൻറ്​ കലക്​ടർ/അസിസ്​റ്റൻറ്​ ഇ.ഒ/ക്ലർക്ക്​. ഒഴിവ്​ 79. യോഗ്യത: ബിരുദം.

ലീഗൽ സപ്പോർട്ട്​ അസിസ്​റ്റൻറ്​. ഒഴിവ്​ 27, യോഗ്യത: എൽഎൽ.ബി
സീനിയർ അസിസ്​റ്റൻറ്​സ്​. ഒഴിവ്​ 17. യോഗ്യത: ബിരുദം.
പ്യൂൺ. ഒഴിവ്​ 84, യോഗ്യത: 12ാം ക്ലാസ്​/തത്തുല്യം.

അപേക്ഷകർ ഉർദു ഭാഷയിൽ നല്ല പ്രാവീണ്യമുള്ളവരാകണം. കമ്പ്യൂട്ടർ/ഐ.ടിയിൽ അല്ലെങ്കിൽ ഡി.ടി.പിയിൽ 120 മണിക്കൂറിൽ കുറയാതെയുള്ള കോഴ്​സും പ്രവൃത്തിപരിചയവും നേടണം. സംശയനിവാരണത്തിന്​ pwb2020@thapar.edu എന്ന ഇ-മെയിലിലും ബന്ധപ്പെടാം. വിലാസം: ഡോ. എസ്​.എസ്​. ഭാട്ടിയ, ഡീൻ, അക്കാദമിക്​ അഫയേഴ്​സ്​, താപ്പർ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ എൻജിനീയറിങ്​ ആൻഡ്​​ ടെക്​നോളജി, പാട്യാല. മൊബൈൽ: 7657992302.

Follow Us:
Download App:
  • android
  • ios