തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള എസ്. ആർ.സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. ആറു മാസം ദൈർഷ്യമുള്ള പ്രോഗ്രാമിൻ്റെ തിയറി പ്രാക്ടിക്കൽ ക്ലാസ്സു കൾ  അംഗീകൃത പഠനകേന്ദ്രങ്ങളുടെ  സഹായത്തോടെയാണ് നടത്തുന്നത്.  https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷ, ഡയറക്ടർ ,സ്റ്റേറ്റ് റിസോഴ്സ് സെൻറർ ,നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്നിവിലസത്തിൽ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ സിസംബർ 31 ന് മുമ്പായി ലഭിക്കണം. ഫോൺ: 0471-2325 101,2325 102