ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരായ ത്രസിപ്പിക്കുന്ന വിജയത്തിനുശേഷം ആഘോഷത്തിന്റെ മൂഡിലാണ് ടീം ഇന്ത്യാ ക്യമ്പ് ഇപ്പോള്‍. കോച്ചും ക്യാപ്റ്റനും തമ്മിലുള്ള അഭിപ്രായഭിന്നതയുടെ കാര്‍മേഘങ്ങളൊന്നും ഇപ്പോള്‍ ടീം ക്യാമ്പില്‍ കാണാനില്ല. തിങ്കളാഴ്ചയാണ് ടീം ഇന്ത്യ പാക്കിസ്ഥാനെതിരായ മത്സരശേഷം ബര്‍മിംഗ്ഹാമില്‍ നിന്ന് ലണ്ടനില്‍ തരിച്ചെത്തിയത്. ടീം ക്യാമ്പിലെ ഇപ്പോഴത്തെ വലിയ താരം ക്യാപ്റ്റന്‍ കോലിയോ രോഹിത് ശര്‍മയോ ധോണിയോ ഒന്നുമല്ല. ഒരു കൊച്ചുമിടുക്കനാണ്.

ഓപ്പണര്‍ ശീഖര്‍ ധവാന്റെ മകന്‍ സൊരാവര്‍ ആണ് ടീം ക്യാമ്പിലെ താരം. കഴിഞ്ഞ ദിവസം ടീം അംഗങ്ങള്‍ തിരിച്ചുവരുമ്പോള്‍ രോഹിത് ഷൂട്ട് ചെയ്ത ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. സൊരാവറിന്റെ കൈപിടിച്ച് അജിങ്ക്യാ രഹാനെ നടന്നുവരുന്ന വീഡിയോ ആണ് രോഹിത് പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ രോഹിത് ഇങ്ങനെ കുറിക്കുന്നു, ബാഹുബലിയ്ക്കൊപ്പമാണെങ്കില്‍ എപ്പോഴും സന്തോഷം.

ഇതിനൊപ്പെ ശീഖര്‍ ധവാന്‍ മറ്റൊരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ഒപ്പം വരാന്‍ സൊരാവറിന് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന രോഹിത്തിന്റെ ചിത്രമാണത്.

Rohit bribing Zoraver to be with him @rohitsharma45 ..😂😂😂😜😜

A post shared by Shikhar Dhawan (@shikhardofficial) on

ഗ്രൂപ്പ് ബിയില്‍ ജൂണ്‍ എട്ടിന് കെന്‍സിംഗ്ടണ്‍ ഓവലില്‍ ശ്രീലങ്കയ്ക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ 11ന് ദക്ഷിണാഫ്രിക്കയെ ഇന്ത്യ നേരിടും.