ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ ദയനീയ തോല്‍വിയില്‍ പൊട്ടിത്തെറിച്ച് മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍. കായികതാരമെന്ന നിലയില്‍ കളിയില്‍ ജയവും തോല്‍വിയുമെല്ലാം സാധാരണമാണെങ്കിലും ഒരു പോരാട്ടംപോലുമില്ലാതെ പാക്കിസ്ഥാന്‍ കീഴടങ്ങിയത് ശരിക്കും മനസ് വേദനിപ്പിച്ചുവെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
പാക് ക്രിക്കറ്റ് ഭരണം അടിമുടി ഉടച്ചുവാര്‍ത്തില്ലെങ്കില്‍ ഇന്ത്യന്‍ പ്രതിഭകളുമായുള്ള അന്തരം നാള്‍ക്കുനാള്‍ കൂടുകയേയുള്ളൂവെന്നും ഇമ്രാന്‍ ട്വീറ്റ് ചെയ്തു. അടിയന്തര നടപടികളുണ്ടായില്ലെങ്കില്‍ ഇന്നലത്തേതുപോലെ തോല്‍വികള്‍ തുടര്‍ക്കഥകളാകുമെന്നും ഇമ്രാന്‍ വ്യക്തമാക്കി.പ്രഫഷണല്‍ മികവില്ലാത്ത ചെയര്‍മാന്‍ ആ പദവിയിലിരിക്കുന്നിടത്തോളം കാലം പാക് ക്രിക്കറ്റിലെ പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്നും ഇമ്രാന്‍ വ്യക്തമാക്കി.
ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണായക പോരാട്ടത്തില്‍ 124 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും പാക്കിസ്ഥാന്‍ സമ്പൂര്‍ പരജായമായതാണ് ഇമ്രാന്‍ ഖാനെ ചൊടിപ്പിച്ചത്.
