ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ നാളെ നടക്കുന്ന ഇന്ത്യാ-ശ്രീലങ്ക പോരാട്ടത്തിന് മുമ്പ് മാധ്യമങ്ങളെ കാണാനെത്തിയ ക്യാപ്റ്റന്‍ വിരാട് കോലി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലേക്ക് ഒരു വെല്ലുവിളി നീട്ടി. മാധ്യമപ്രവര്‍ത്തകര്‍ എത്തിയശേഷമാണ് വാര്‍ത്താസമ്മേളനത്തിനായി കോലി എത്തിയത്.
കോലി വരാന്‍ താമസിച്ചതോടെ വാര്‍ത്താസമ്മേളനം നടക്കേണ്ട ബാരിംഗ്ടണ്‍ സെന്ററിലെ ഇന്‍ഡോര്‍ നെറ്റ്സില്‍ മാധ്യമപ്രവര്‍ത്തകര്‍ ബാറ്റിംഗ് പരിശീലനം തുടങ്ങി. മാധ്യമപ്രവര്‍ത്തകരുടെ പോരാട്ടം നടക്കുന്നതിനിടെയാണ് വാര്‍ത്താസമ്മേളനത്തിനായി കോലി എത്തിയത്.
നെറ്റ്സില്‍ പരിശീലനം നടത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ കളിക്കാന്‍ ധൈര്യമുണ്ടോ എന്ന് കോലി തമാശയായി വെല്ലുവിളിച്ചു. എന്നാല്‍ മികച്ച ഫോമിലുള്ള ഇന്ത്യന്‍ പേസര്‍മാരെ നേരിടുന്നതിലെ അപകടം തിരിച്ചറിഞ്ഞ മാധ്യമപ്രവര്‍ അതില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി.
