ലണ്ടന്‍: ഇന്ത്യന്‍ നിരയിലെ ഏറ്റവും 'വിക്കസ്റ്റ്' ലിങ്ക് എന്നാണ് ബംഗ്ലാദേശ് യുവരാജ് സിംഗിനെ വിശേഷിപ്പിച്ചത്. അവര്‍ ഈ വീഡിയോ കണ്ടിട്ടില്ലായിരിക്കാം. യുവരാജ് സിംഗിന്റെ അമാനുഷിക കഴിവുകളെക്കുറിച്ച് അറിയാത്തതുകൊണ്ടാകും ഒരുപക്ഷെ ബംഗ്ലാദേശ് യുവിയെക്കുറിച്ച് അങ്ങനെ പറഞ്ഞത്.
സൂപ്പര്‍ ഹീറോയെപ്പോലെ ഓവല്‍ പവലിയനു പുറത്തെ അടഞ്ഞുകിടക്കുന്ന വാതില്‍ വെറും കൈകള്‍ക്കൊണ്ട് ആംഗ്യം കാട്ടി തുറക്കുന്ന യുവിയുടെ വീഡിയോ ആണ് അമാനുഷിക കഴിവുകള്‍ക്ക് തെളിവായി യുവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു തവണയല്ല രണ്ടുതവണ ഇത്തരത്തില്‍ യുവി വാതില്‍ തുറക്കുന്നുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
പാക്കിസ്ഥാനെതിരായ യുവിയുടെ പ്രകടനം ബംഗ്ലാദേശ് കണ്ടില്ലെങ്കില്‍ കുറഞ്ഞപക്ഷം ഈ വിഡിയോ കണ്ടെങ്കിലും യുവി അതിമാനുഷനാണെന്ന് ബംഗ്ലാദേശുകാര്‍ കണക്കാക്കുമായിരിക്കും.
