ലണ്ടന്‍: ബംഗ്ലാദേശ് ഇന്ത്യയെ ബുധനാഴ്ച ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുകയാണ്. ബ്രമിങ്ങ്ഹാമിലാണ് മത്സരം. എതെങ്കിലും രീതിയില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുക. അതുവഴി വിജയം നേടാം എന്നതാണ് സെമിയില്‍ ബംഗ്ലാദേശിന്‍റെ തന്ത്രം. അതിനായി ഇന്ത്യന്‍ ടീമിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയെ കണ്ടെത്തിയിരിക്കുന്നു ബംഗ്ലാദേശ് എന്നാണ് പുതിയ വാര്‍ത്ത.
ഇന്ത്യടുഡേ റിപ്പോര്‍ട്ട് പ്രകാരം യുവരാജ് സിങ്ങ് ആണ് ഇന്ത്യന്‍ നിരയിലെ "വീക്കസ്റ്റ് ലിങ്ക്". ഫീല്‍ഡിങ്ങില്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും മോശമായി ചെയ്യുന്നത് യുവരാജാണ് എന്നാണ് ബംഗ്ലാദേശിന്‍റെ വീഡിയോ പഠനങ്ങള്‍ പറയുന്നത്. അതേ സമയം ബംഗ്ലാ ഫാസ്റ്റ് ബൗളര്‍മാരായ മൊര്‍ത്താസ, തസ്കിന്‍ അഹമ്മദ്, റൂബില്‍ ഹുസൈന്‍ എന്നിവരെ വച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാം എന്നാണ് ബംഗ്ലാദേശ് കരുതുന്നത്.
ബംഗ്ലാദേശ് കോച്ചിന്‍റെ നിരീക്ഷണത്തില്‍ ഇന്ത്യയെക്കാള്‍ സന്തുലിതമാണ് ബംഗ്ലാ നിര. ഒരു ഒപ്പണറും, കോലിയും ഔട്ടായാല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമെന്നാണ് ബംഗ്ലദേശ് കരുതുന്നത്. ബംഗ്ലാദേശിനെതിരെ നടത്തിയ അട്ടിമറിയാണ് ബംഗ്ലാദേശിന് ആദ്യ ഐസിസി ചാമ്പ്യന്‍ഷിപ്പ് സെമി ഉറപ്പാക്കിയത്.
