ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ മിന്നുന്ന ഫോം തുടരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശീഖര്‍ ധവാന് പുതിയ റെക്കോര്‍ഡ്. ഐസിസി ടൂര്‍ണമെന്റുകളില്‍ അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് ധവാന്‍ സ്വന്തമാക്കിയത്. 16 ഇന്നിംഗ്സുകളില്‍ നിന്നാണ് ധവാന്റെ നേട്ടം. 18 ഇന്നിംഗ്സുകളില്‍ 1000 പിന്നിട്ട സച്ചിന്റെ റെക്കോര്‍ഡാണ് ധവാന്‍ മറികടന്നത്.
20 ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സ് പിന്നിട്ട ഇന്ത്യയുടെ സൗരവ് ഗാംഗുലി, ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷെല്‍ ഗിബ്സ് ഓസ്ട്രേലിയയുടെ മാര്‍ക്ക് വോ എന്നിവരാണ് മൂന്നാം സ്ഥാനത്ത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ മാന്‍ ഓഫ് ദ് ടൂര്‍ണമെന്റായ ധവാന്‍ ഇത്തവണയും ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്.
ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയുമടക്കം 271 റണ്‍സാണ് ധവാന്‍ ഇതുവരെ അടിച്ചുകൂട്ടിയത്. സെമിയില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഈ മാസം പതിനഞ്ചിന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം.
