ലണ്ടന്‍: 2015 ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യാ-ബംഗ്ലാദേശ് പോരാട്ടത്തിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തമ്മില്‍ നടന്ന പോരാട്ടം മറക്കാറായിട്ടില്ല. ധോണിയുടെ തലയറുത്ത് കൈയില്‍ പിടിച്ചു നില്‍ക്കുന്ന ടസ്കിന്‍ അഹമ്മദിന്റെ ചിത്രം ഇന്ത്യാ-ബംഗ്ലാദേശ് പോരാട്ടത്തിന് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്റെ ചൂട് പകര്‍ന്നിരുന്നു. ഏതാണ്ട് അതിനോട് സമാനമായ രീതിയിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണമാണ് ബംഗ്ലാ ആരാധകര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നത്.
ഇന്ത്യന്‍ പതാക ധരിച്ച പട്ടിയ്ക്ക് മുകളിലേക്ക് ബംഗ്ലാദേശിന്റെ പതാക പതിച്ച കടുവ ചാടി വീഴുന്ന ചിത്രമാണ് ഇത്തരത്തില്‍ ബംഗ്ലാ ആരാധകര്‍ വൈറലാക്കിയ ഒരു ചിത്രം.
അതേസമയം, ബംഗ്ലാ ആരാധകരുടെ പ്രകോപനത്തിന് കളികളത്തില്‍ ടീം ഇന്ത്യ മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. വ്യാഴാഴ്ചയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം നടക്കുന്നത്.

