ഓവല്‍: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കെതിരെ ടോസ് നഷ്‌ടപ്പെട്ടെങ്കിലും ഇന്ത്യയ്‌ക്ക് ബാറ്റിങ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് ഓവറില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ 12 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അഞ്ച് റണ്‍സോടെ രോഹിത് ശര്‍മ്മയും ഏഴ് റണ്‍സോടെ ശിഖര്‍ ധവാനുമാണ് ക്രീസില്‍.
ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. പാകിസ്ഥാനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തി. അതേസമയം ശ്രീലങ്കന്‍ നിരയില്‍ മൂന്നു മാറ്റങ്ങളുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തോറ്റ ടീമില്‍നിന്ന് തരംഗ, കപുഗഡേര, സീക്കുഗെ എന്നിവരെ ഒഴിവാക്കി. പകരം നായകന്‍ അഞ്ജലോ മാത്യൂസ്, തിസര പെരേര, ധനുശ്‌ക എന്നിവര്‍ ടീമിലെത്തി.
ആദ്യ മല്‍സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യയ്‌ക്ക് ഇന്നത്തെ കളി ജയിച്ചാല്‍ സെമിയിലെത്താം. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരെ തോറ്റ ശ്രീലങ്കയ്‌ക്ക് ഇന്നത്തെ മല്‍സരം അതീവ നിര്‍ണായകമാണ്. തോറ്റാല്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്താകാന്‍ സാധ്യത കൂടും.
