എഡ്ജ്ബാസ്റ്റണ്‍: ചാംപ്യന്‍സ് ട്രോഫിയില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മല്‍സരം മഴമൂലം തടസപ്പെട്ടു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യ 9.5 ഓവറില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ 46 റണ്‍സില്‍ നില്‍ക്കെയാണ് മല്‍സരം മഴ തടസപ്പെടുത്തിയത്.

രോഹിത് ശര്‍മ്മ 25 റണ്‍സോടെയും ശിഖര്‍ ധവാന്‍ 20 റണ്‍സോടെയും ക്രീസിലുണ്ട്. 2016 ഒക്‌ടോബറിന് ശേഷം രോഹിത് ശര്‍മ്മ കളിക്കുന്ന ആദ്യത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മല്‍സരമാണ് ഇതെന്ന സവിശേഷതയുമുണ്ട്.

ലണ്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരോട് ആദരമര്‍പ്പിച്ച് മൗനമാചരിച്ചശേഷമാണ് ഇരു ടീമിലെയും കളിക്കാര്‍ ഗ്രൗണ്ടില്‍ ഇറങ്ങിയത്.

മൊഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവരെ ഒഴിവാക്കിയ ഇന്ത്യന്‍ നിരയില്‍ ജസ്‌പ്രീത് ബംറ, ഉമേഷ് യാദവ്, ഭുവനേശ്വര്‍കുമാര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ബൗളിങ് ആക്രണം നയിക്കുന്നത്.