ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം പുനരാരംഭിച്ചു. മഴമൂലം ഇന്ത്യന്‍ ബാറ്റിംഗിനിടെ കളി നിര്‍ത്തിവെച്ചിരുന്നു. മഴ കളി തടസപ്പെടുത്തിയെങ്കിലും ഓവറുകള്‍ വെട്ടിക്കുറച്ചിട്ടില്ല. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സെന്ന നിലയിലായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ 52 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

39 പന്തില്‍ 29 റണ്‍സുമായി രോഹിത് ശര്‍മയും 28 പന്തില്‍ 21 റണ്‍സുമായി ശീഖര്‍ ധവാനുമാണ് ക്രീസില്‍. ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. യുവരാജ് സിംഗും എംഎസ് ധോണിയും കേദാര്‍ ജാദവും ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന് അന്തിമ ഇലവനില്‍ അവസരം ലഭിച്ചില്ല.