ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡീംഗ് തെരഞ്ഞെടുത്തു. ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഉമേഷ് യാദവിന് പകരം ആര്‍ അശ്വിന്‍ അന്തിമ ഇലവനിലെത്തി.

ടൂര്‍ണമെന്റില്‍ ടീമുകള്‍ വലിയ സ്കോറുകള്‍ അനായാസം പിന്തുടര്‍ന്ന് ജയിക്കുന്നതിനാലാണ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തതെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു. പാക്കിസ്ഥാനെതിരെ കളിച്ച ടീമില്‍ ദക്ഷിണാഫ്രിക്കയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. വെയ്ന്‍ പാര്‍നലിന് പകരം ആന്‍ഡിലെ ഫെഹ്‌ലു‌ക്‌വായോ ടീമിലെത്തി.