പാകിസ്ഥാനെതിരായ മല്‍സരത്തിന് മുമ്പ് ഇന്ത്യന്‍ ടീം നെറ്റ്‌സില്‍ പരിശീലനം നടത്തുകയായിരുന്നു. പെട്ടെന്നാണ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബൗളിംഗ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ സ്ഥിരമായി പന്തെറിയുന്ന പതിവ് ഇല്ലെങ്കിലും കോലിയുടെ സ്പിന്‍ ബൗളിങാണ് ഏവരെയും ഞെട്ടിച്ചത്. കോലി സാധാരണ മീഡിയം പേസ് ശൈലിയിലാണ് പന്തെറിയാറുള്ളത്. പതിവില്‍നിന്ന് വ്യത്യസ്തമായി കുറേനേരം ബൗളിങ് പരിശീലനത്തിലും കോലി ഏര്‍പ്പെട്ടു. ബൗളറെന്ന നിലയില്‍ ഒരു ചുവടുമാറ്റമാണ് കോലി ലക്ഷ്യമിടുന്നതെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്തെ മീഡിയം പേസ് ബൗളിങുമായി എത്തിയിട്ടുള്ള കോലിക്ക് അധികം തിളങ്ങാനായിട്ടില്ല. അതുകൊണ്ടാകാം കോലി സ്‌പിന്നറാകുന്നതെന്നും പറയപ്പെടുന്നുണ്ട്. ഏതായാലും ഇന്ന് മല്‍സരത്തിന് മുമ്പ് സ്‌പിന്‍ ബൗളിംഗിലായിരുന്നു കോലിയുടെ ശ്രദ്ധ.