ഇന്ത്യ - പാകിസ്ഥാന്‍ ക്രിക്കറ്റ് മല്‍സരം കാണാന്‍ പ്രമുഖരുടെ നീണ്ടനിര തന്നെ ലണ്ടനിലുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ മലയാളത്തിലെ സൂപ്പര്‍താരം പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലുണ്ട്. ഇതിനിടയില്‍ ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി ബ്രിട്ടനിലേക്ക് മുങ്ങിയ പ്രമുഖ വ്യവസായി കളി കാണാന്‍ സ്റ്റേഡിയത്തിലുണ്ട് എന്ന വിവരം പുറത്തായിട്ടുണ്ട്. വിജയ് മല്യ കളി കാണുന്ന ചിത്രം ഇപ്പോള്‍ ട്വിറ്ററിലുണ്ട്. യുബി ഗ്രൂപ്പ് - കിങ്ഫിഷര്‍ ചെയര്‍മാനും ഫോര്‍മുല വണ്‍ ടീം ഫോഴ്‌സ് ഇന്ത്യ, ഐപിഎല്‍ ടീം ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സ് എന്നിവയുടെ ഉടമ കൂടിയായ വിജയ് മല്യ കണാന്‍ സ്റ്റേഡിയത്തിലുണ്ട് എന്നാണ് ദേവേന്ദ്ര പാണ്ഡ്യ എന്നയാള്‍ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്‌തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് മല്യയ്ക്കെതിരായ കേസ് സുപ്രീംകോടതിയില്‍ തുടരുകയാണ്. ഇതിനിടയില്‍ സ്‌കോട്ട‌്‌ലന്‍ഡ് യാര്‍ഡ് മല്യയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.
ഇന്ത്യ-പാക് മല്‍സരം കാണാന്‍ ഇന്ത്യയില്‍ തട്ടിപ്പ് നടത്തി മുങ്ങിയ ആളും?
Scroll to load tweet…
Latest Videos
