ലണ്ടന്‍: ക്രിക്കറ്റ് അനിശ്ചിതത്വങ്ങളുടെ കളിയാണെന്നാണ് പറയാറ്. എന്നാല്‍ വീരേന്ദര്‍ സെവാഗിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുകാര്യത്തില്‍ മാത്രം അനിശ്ചിതത്വം തീരെ ഇല്ല. അത്, ഇന്ത്യാ-പാക് മത്സരഫലത്തെക്കുറിച്ചാണ്. ചാമ്പ്യന്‍സ് ട്രോഫി ഫിക്സചര്‍ പുറത്തിറക്കിയ വേളയില്‍ തന്നെ ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരഫലം സെവാഗ് പ്രവചിച്ചിരുന്നു. അതാണിപ്പോള്‍ ഇന്നലത്തെ ഇന്ത്യന്‍ ജയത്തോടെ യാഥാര്‍ഥ്യമായത്.
2016 ജൂണ്‍ നാലിന് ചാമ്പ്യന്‍സ് ട്രോഫി ഫിക്‌സ്ചര്‍ പുറത്തുവിട്ടവേളയിലാണ് ഫിക്‌സ്ചര്‍ സഹിതം ട്വീറ്റ് ചെയ്ത വീരു പാക്കിസ്ഥാന്‍ സഹോദരന്‍മാരെ നിങ്ങള്‍ ദയവുചെയ്ത് ടിവി തല്ലിപ്പൊട്ടിക്കരുതെന്ന് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ ജയത്തില്‍ ദേഷ്യം മൂത്ത് പാക്കിസ്ഥാന്‍ ആരാധകര്‍ ടിവി സെറ്റുകള്‍ തല്ലിപ്പൊട്ടിച്ചുവെന്ന വാര്‍ത്തകള്‍ മുമ്പ് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി മനസില്‍ കണ്ടായിരുന്നു വീരുവിന്റെ ട്വീറ്റ്.
ഇക്കാര്യം ഒര്‍മിപ്പിച്ച് ഇന്നലെ മത്സരം കഴിഞ്ഞപ്പോള്‍ വീരു വീണ്ടും ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് അനിശ്ചിതത്വങ്ങളുടെ കളിയാണ്. എന്നാല്‍ ചില പ്രവചനങ്ങള്‍ ഒരിക്കലും തെറ്റാറില്ല എന്നായിരുന്നു വീരുവിന്റെ ഇന്നലത്തെ ട്വീറ്റ്. തല്ലിപ്പൊട്ടിക്കരുതെന്നുകൂടി വീരു പാക്കിസ്ഥാന്‍ ആരാധകരെ ഓര്‍മിപ്പിച്ചിട്ടുണ്ട്.
