ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കയ്‍ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം ദക്ഷിണാഫ്രിക്കയ്ക്ക് 96 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 300 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 41.3 ഓവറില്‍ 203 റണ്‍സിന് എല്ലാവരും പുറത്തായി.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 299 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ഹാഷിം ആംലയും(103), അര്‍ദ്ധസെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലെസിസും(75) ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്‍ക്ക് മികച്ച സ്കോര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 145 റണ്‍സെടുത്തു. ജെപി ഡുമിനി 38 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്‌സ് നാലു റണ്‍സെടുത്ത് പുറത്തായി. ശ്രീലങ്കയ്‌ക്കുവേണ്ടി നുവാന്‍ പ്രദീപ് രണ്ടു വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‍ക്ക് വേണ്ടി ഓപ്പണര്‍മാരായ നിരോഷനും ഉപുല്‍ തരംഗയും മോശമല്ലാത്ത തുടക്കം നല്‍കിയിരുന്നു. നിരോഷന്‍ 41 റണ്‍സ് എടുത്തപ്പോള്‍ ഉപുല്‍ തരംഗ 57 റണ്‍സ് എടുത്തു. പിന്നീട് വന്നവരില്‍ പെരേര (44) മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. മെന്‍ഡിസ് (11), ചന്ദിമാല്‍ (12), കപുഗേദര (0), ഗുണരത്നെ (4), പ്രസന്ന(13), സുംരഗ ലക്മല്‍ (0), ലസിത് മലിംഗ(1), നുവാന്‍ പ്രദീപ്(5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍.

ദക്ഷിണാഫ്രിക്കയ്‍ക്കു വേണ്ടി ഇമ്രാന്‍ താഹിര്‍ നാല് വിക്കറ്റുകള്‍ നേടി.