എഡ്ജ്ബാസ്റ്റണ്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാകിസ്ഥാന് ജയിക്കാന്‍ 220 റണ്‍സ് വേണം. ടോസ് നേടി ആദ്യം ബാറ്റുചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ എട്ടിന് 219 റണ്‍സ് എടുക്കുകയായിരുന്നു. ഒരവസരത്തില്‍ ആറിന് 118 എന്ന നിലയില്‍ തകര്‍ന്നുപോയ ദക്ഷിണാഫ്രിക്കയെ പുറത്താകാതെ 75 റണ്‍സെടുത്ത ഡേവിഡ് മില്ലറുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 104 പന്ത് നേരിട്ട മില്ലര്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പടെയാണ് 75 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് 33 റണ്‍സും ക്രിസ് മോറിസ് 28 റണ്‍സും നേടി. പാകിസ്ഥാന് വേണ്ടി ഹസന്‍ അലി മൂന്നു വിക്കറ്റും ജുനൈദ്ഖാന്‍, ഇമാദ് വാസിം എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.