ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സെമിയിലെ അവസാന സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്താന് 237 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.2 ഓവറില്‍ 236ന് ഓള്‍ ഔട്ടായി. 73 റണ്‍സെടുത്ത ഡിക്‌വെല്ലയാണ് ലങ്കയുടെ ടോപ് സ്കോറര്‍. എയ്ഞ്ചലോ മാത്യൂസ്(39), ഗുണരത്നെ(27), മെന്‍ഡിസ്(27), ലക്മല്‍(26) എന്നിവരാണ് ലങ്കയുടെ പ്രധാന സ്കോറര്‍മാര്‍.

161/3 എന്ന മികച്ച നിലയില്‍ നിന്നാണ് ലങ്ക തകര്‍ന്നടിഞ്ഞത്. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ജുനൈദ് ഖാനും ഹസന്‍ അലിയുമാണ് ലങ്കയുടെ നടുവൊടിച്ചത്. അമീറും ഫാഹിം അഷ്റഫും രണ്ട് വിക്കറ്റ് വീതമെടുത്തു. ഇന്ന് ജയിക്കുന്നവര്‍ സെമിയില്‍ ഇഗ്ലണ്ടിനെ നേരിടും.