ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 324 റണ്‍സിന്റെ വിജയലക്ഷ്യം. മഴമൂലം 48 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സാണെടുത്തത്. ആദ്യം മഴ പെയ്തപ്പോള്‍ കളി നിര്‍ത്തിവെച്ചുവെങ്കിലും വീണ്ടും തടുങ്ങിയപ്പോള്‍ ഓവറുകള്‍ വെട്ടിക്കുറച്ചിരുന്നില്ല. എന്നാല്‍ രണ്ടാമതും മഴമൂലം കളി നിര്‍ത്തിയപ്പോള്‍ ഓവറുകള്‍ 48 ആക്കി കുറച്ചു.
ഇതാണ് ഇന്ത്യ 319 റണ്‍സെ അടിച്ചുള്ളൂവെങ്കിലും ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്‍ ലക്ഷ്യം 324 റണ്‍സാവാന്‍ കാരണം. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മഴമൂലം ഓവറുകള്‍ കുറമ്പോള്‍ ആനുകൂല്യം നഷ്ടമാവാതിരിക്കാനാണ് പാക് ലക്ഷ്യം 324 റണ്‍സായി പുനര്‍നിര്‍ണയിച്ചത്.
രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് എത്ര ഓവറുകളാണ് മത്സരമെന്ന് നേരത്തെ അറിയാമെന്നതിനാല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് കളിക്കാനാവും.50 ഓവര്‍ മത്സരമായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഇതിലും വലിയ സ്കോര്‍ നേടാനാകുമായിരുന്നു എന്നതും കണക്കിലെടുക്കും.
