ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തിനിടെ രസകരമായ ട്വീറ്റുകളുമായി വിരേന്ദര്‍ സേവാഗ്. മത്സരത്തിനിടെ കമന്‍ററി ബോക്‌സില്‍ ഗാംഗുലിയും വോണും കിടന്നുറങ്ങുന്ന ചിത്രങ്ങളാണ് സേവാഗ് പോസ്റ്റ് ചെയതത്.

'ഒരാളുടെ സ്വപ്‌നങ്ങളാണ് അയാളുടെ ഭാവിയെ നിര്‍ണയിക്കുന്നത്, ഈ രണ്ടാളും ഒട്ടും സമയം കളയാതെ അവരുടെ സ്വപ്‌നങ്ങളെ പിന്തുടരുകയാണ്' എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നും സെവാഗ് ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചത്. 

Scroll to load tweet…

കമന്‍ററിക്കിടയില്‍ തറയില്‍ കിടന്നുറങ്ങുന്ന ഗാംഗുലിയും സോഫയില്‍ കിടന്നുറങ്ങുന്ന വോണുമാണ് ചിത്രത്തിലുളളത്. കമന്റേറ്ററായാണ് മൂന്ന് പേരും ലണ്ടനിലെത്തിയത്. ട്വീറ്റിന് മറുപടിയുമായി താരങ്ങളും എത്തിയതോടെ ട്വിറ്ററില്‍ ചിരി പടര്‍ത്തി മുന്നേറുകയാണ് വീരു.

Scroll to load tweet…

ഇന്ത്യന്‍ ടീംകോച്ചായി അപേക്ഷ കൊടുത്ത സേവാഗിനെ ആ സ്ഥാനത്തേക്ക് ഇന്‍റര്‍വ്യൂ ചെയ്യേണ്ടത് ഗാംഗുലിയാണ് അതിനിടയിലാണ് സേവാഗ് ദാദയ്ക്കും വോണിനും പണികൊടുത്തത് എന്നാണ് സോഷ്യല്‍ മീഡിയ സംസാരം.