ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് ആദ്യ റൗണ്ട് പിന്നിട്ട് സെമി ഘട്ടത്തിലേക്ക് കടക്കുകയാണ്. എ ഗ്രൂപ്പില്‍നിന്ന് ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ സെമിയിലെത്തിയപ്പോള്‍, ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയവുമായി ഇന്ത്യയുടെ സെമിയിലെത്തി. രണ്ടാമത്തെ സെമിഫൈനലിസ്റ്റിനെ പാകിസ്ഥാന്‍-ശ്രീലങ്ക മല്‍സരത്തോടെ അറിയാനാകും. ഈ ഘട്ടത്തില്‍ ചാംപ്യന്‍സ് ട്രോഫി കിരീടം ആരു നേടുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഗ്രൂപ്പ് എയില്‍നിന്ന് ഒന്നാമതായി സെമിയിലെത്തിയ ഇംഗ്ലണ്ടോ, ഗ്രൂപ്പ് ബിയില്‍നിന്ന് സെമിയിലെത്തുന്ന ഇന്ത്യയോ ജേതാക്കളാകാനാണ് സാധ്യതയെന്നാണ് വോണിന്റെ പ്രവചനം. ട്വിറ്ററിലൂടെയാണ് ഷെയ്ന്‍ വോണ്‍ പ്രവചനം നടത്തിയത്. ട്വിറ്റരില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് വോണ്‍ പ്രവചനം നടത്തിയത്.