പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ അവസാന 11 ഓവറുകളില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 127 റണ്‍സാണ്. ആ ബാറ്റിങ് വെടിക്കെട്ടില്‍ പ്രധാന പങ്ക് വഹിച്ചത് യുവരാജ് സിങ് എന്ന വെറ്ററന്‍ താരവും. 32 പന്ത് നേരിട്ട് 53 റണ്‍സെടുത്ത യുവരാജിന്റെ പ്രകടനമാണ് മല്‍സരത്തില്‍ വഴിത്തിരിവായത്. അതുവരെ മന്ദഗതിയിലായിരുന്ന സ്കോറിങ് കുതിച്ചുയര്‍ന്നു. മറുവശത്ത് ഉണ്ടായിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെപ്പോലും ആവേശത്തിലാഴ്‌ത്തിയ ഇന്നിംഗ്സായിരുന്നു യുവിയുടേത്. ഇതുപോലൊരു വലിയ മല്‍സരത്തില്‍ നിര്‍ണായകമായ കളി പുറത്തെടുക്കാനായെന്ന് ഇന്നത്തെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് മല്‍സരത്തിന്റെ ഇടവേളയ്‌ക്ക് യുവരാജ് പറഞ്ഞത്. ഒരു തവണ ലഭിച്ച ലൈഫ് പിന്നീട് പ്രയോജനപ്പെടുത്താനായി. രോഹിതും ധവാനും തമ്മിലുള്ള മികച്ച കൂട്ടുകെട്ട്, സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സഹായകരമായി. ബാറ്റിങിനെ നല്ല രീതിയില്‍ സഹായിക്കുന്ന പിച്ചാണ് ഇവിടുത്തേതെന്നും യുവരാജ് പറഞ്ഞു.