Asianet News MalayalamAsianet News Malayalam

രാജ്യത്തുള്ളത് 53000 സ്റ്റാർട്ടപ്പ്, തൊഴിൽ കിട്ടിയത് 5.7 ലക്ഷം പേർക്ക്: അഭിമാനത്തോടെ ഇന്ത്യ

2021 ജൂലൈ 14 വരെ 53 സ്റ്റാർട്ടപ്പുകളുടെ മൂല്യം 1.4 ലക്ഷം കോടിയാണെന്ന് മന്ത്രി പറഞ്ഞു. 

53000 India startups create jobs to support Indian economy
Author
New Delhi, First Published Jul 29, 2021, 11:58 AM IST

ദില്ലി: രാജ്യത്ത് 53000 സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നും അവയിലൂടെ 5.7 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി അംഗം മനോജ് കിഷോർഭായി കൊടാകാണ് ചോദ്യം ചോദിച്ചത്. ഇദ്ദേഹം ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം കൂടിയാണ്.

പ്രത്യക്ഷമായും പരോക്ഷമായും സ്റ്റാർട്ടപ്പുകൾ എത്ര പേർക്ക് തൊഴിൽ നൽകിയെന്നായിരുന്നു ചോദ്യം. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സ്റ്റാർട്ടപ്പുകളെ പ്രൊമോട്ട് ചെയ്യാൻ കേന്ദ്രസർക്കാർ എന്തൊക്കെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.

വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സോം പ്രകാശാണ് മറുപടി നൽകിയത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇന്റസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് 52391 സ്റ്റാർട്ടപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം മറുപടിയിൽ പറഞ്ഞു.

2021 ജൂലൈ 14 വരെ 53 സ്റ്റാർട്ടപ്പുകളുടെ മൂല്യം 1.4 ലക്ഷം കോടിയാണെന്ന് മന്ത്രി പറഞ്ഞു. അര ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകൾ രാജ്യത്തെ 5.7 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു. 2016 ലാണ് കേന്ദ്രസർക്കാർ സ്റ്റാർട്ടപ്പ് ഇന്ത്യ പ്രൊജക്ടിന് രൂപം നൽകിയത്. ഈ വർഷം ജനുവരിയിൽ ആയിരം കോടി രൂപ സ്റ്റാർട്ട്അപ്പ് ഇന്ത്യ സീഡ് ഫണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios