എഡിഐഎയുടെ നിക്ഷേപം റിലയൻസ് റീട്ടെയിലിന്റെ പ്രകടനത്തെയും സാധ്യതയെയും കൂടുതൽ ശക്തമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.   

മുംബൈ: അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (എഡിഐഎ) 5,512.50 കോടി രൂപ റീട്ടെയിൽ യൂണിറ്റിൽ നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. എഡിഐഎയുടെ നിക്ഷേപം റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡില്‍ (ആര്‍ആര്‍വിഎല്‍) 1.2 ശതമാനം ഇക്വിറ്റി നിക്ഷേപമാക്കി മാറ്റും. അടുത്തകാലത്തായി വന്ന നിക്ഷേപങ്ങളിലൂടെ ആര്‍ആര്‍വിഎല്‍ 37,710 കോടി രൂപയാണ് നിക്ഷേപമായി നേടിയെടുത്തത്. 

കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ സില്‍വര്‍ ലേക്ക്, കെകെആര്‍, ജനറല്‍ അറ്റ്‌ലാന്റിക്, മുബഡാല, ജിഐസി, ടിപിജി, എഡിഐഎ തുടങ്ങിയ നിക്ഷേപകരില്‍ നിന്നാണ് ആര്‍ആര്‍വിഎല്‍ നിക്ഷേപം സ്വീകരിച്ചത്. “റിലയൻസ് റീട്ടെയിൽ ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ ബിസിനസുകളിലൊന്നായി അതിവേഗം സ്വയം വളരുകയാണ്, കൂടാതെ അതിന്റെ ഭൗതിക, ഡിജിറ്റൽ വിതരണ ശൃംഖലകളെ സ്വാധീനിക്കുന്നതിലൂടെ കൂടുതൽ വളർച്ചയ്ക്ക് ശക്തമായി സ്ഥാനം പിടിച്ചിരിക്കാൻ റിലയൻസിന് കഴിയും," എഡിഐഎയിലെ പ്രൈവറ്റ് ഇക്വിറ്റി ഡിപ്പാർട്ട്മെന്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹമദ് ഷവാൻ അൽദഹേരി പറഞ്ഞു.

എഡിഐഎയുടെ നിക്ഷേപം റിലയൻസ് റീട്ടെയിലിന്റെ പ്രകടനത്തെയും സാധ്യതയെയും കൂടുതൽ ശക്തമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.