അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാല തങ്ങളുടെ കൊല്ലം, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ ക്യാമ്പസുകളില്‍ ഒരുക്കുന്നു, മികവില്‍ ലോകത്തിലെ ഏതു പ്രശസ്ത യൂണിവേഴ്സിറ്റികളോടും കിടപിടിക്കുന്ന  M.Tech, Ph.D ബിരുദ സ്ട്രീമുകള്‍. അന്താരാഷ്ട്ര യൂണിവേഴ്സിറ്റികള്‍ക്ക് സമാനമായ പഠനസൗകര്യങ്ങള്‍ സജ്ജീകരിക്കപ്പെട്ട അമൃത വിശ്വവിദ്യാപീഠം നിങ്ങള്‍ക്ക് വഴിതുറന്നു തരുന്നത് ലോകത്തിലെ പ്രശസ്ത സ്ഥാപനങ്ങളില്‍ മികവുറ്റ കരിയര്‍ സാധ്യതകളാണ്. അമൃത വിശ്വവിദ്യാപീഠം 2021-ലെ  'ദി ഇംപാക്ട്' റാങ്കിംഗില്‍, ലോകത്തിലെ  മികവുറ്റ 100 യൂണിവേഴ്സിറ്റികളില്‍  ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്‍ഡ്യയിലെ മറ്റൊരു യൂണിവേഴ്സിറ്റിയ്ക്കും നേടുവാന്‍ കഴിയാത്തതാണ് ഈ അംഗീകാരം.അമൃതയിലെ എം.ടെക്, പി.എച്ച്.ഡി. കോഴ്സുകള്‍ : ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI ), ഡേറ്റ സയന്‍സസ്, VLSI ഡിസൈന്‍, ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, തെര്‍മ്മല്‍ ഫ്ളൂയിഡ്സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍, ഇന്‍റലിജന്‍റ് ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, റിന്യൂവബ്ള്‍ എനര്‍ജി ടെക്നോളജീസ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ്, സ്മാര്‍ട്ട് ഗ്രിഡ്സ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്, എംബഡഡ് കണ്‍ട്രോള്‍ ആന്‍ഡ് ഓട്ടോമേഷന്‍, പവര്‍ ആന്‍റ് എനര്‍ജി (സ്മാര്‍ട്ട് ഗ്രിഡ്സ് ആന്‍റ് ഇലക്ട്രിക് വെഹിക്കിള്‍സ്), വയര്‍ലസ് നെറ്റ് വര്‍ക്കിംഗ്, മെറ്റീരിയല്‍ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്‍റ് നെറ്റ്വര്‍ക്ക്, റോബോട്ടിക്സ് ആന്‍റ് ഓട്ടോമേഷന്‍, എംബഡഡ് സിസ്റ്റംസ്, ജിയോ ഇന്‍ഫര്‍മാറ്റിക്സ് ആന്‍റ് എര്‍ത്ത് ഒബ്സര്‍വേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഇന്‍റലിജന്‍റ് സിസ്റ്റംസ് എന്നിങ്ങനെ 30-ല്‍ പരം എം.ടെക്, പി.എച്ച്.ഡി. കോഴ്സുകളാണ് അമൃതയില്‍ ഉള്ളത്.

യൂറോപ്പ്, യു.എസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള ഡ്യുവല്‍ ഡിഗ്രിക്കും ഡ്യുവല്‍ പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്ക് ചേരുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. പ്രോഗ്രാമുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ www.amrita.edu/mtech#specializations സന്ദര്‍ശിക്കുക.സ്കോളര്‍ഷിപ്പ്: വിദ്യാര്‍ത്ഥികള്‍ക്കായി ആകര്‍ഷകമായ സ്കോളര്‍ഷിപ്പുകളും അമൃത പ്രഖ്യാപിച്ചിട്ടുണ്ട്. എം.ടെക്. കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വര്‍ഷത്തേയ്ക്കും ഒരു ലക്ഷം രൂപയോളം സ്കോളര്‍ഷിപ്പായി നല്‍കും. ഇന്‍റഗ്രേറ്റഡ് എം.ടെക്, പി.എച്ച്.ഡി. കോഴ്സുകള്‍ക്ക് പത്ത് ലക്ഷം രൂപയാണ് സ്കോളര്‍ഷിപ്പ്. ഗേറ്റ് യോഗ്യത നേടിയവര്‍ക്കും നേടാത്തവര്‍ക്കും അപേക്ഷിക്കാം. വ്യവസായരംഗത്തിന് അനുസൃതമായി തയ്യാറാകുവാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനും ഭാവിയിലേയ്ക്ക് ഉപകരിക്കുന്ന സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുന്നതിനുമാണ് അമൃത സര്‍വകലാശാല എന്നും മുന്‍ഗണന നല്‍കുന്നതെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഡീന്‍ ഡോ. കൃഷ്ണശ്രീ അച്യുതന്‍ വ്യക്തമാക്കി.

 ഈ വര്‍ഷം എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ഓണ്‍ലൈന്‍ ഇന്‍റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം.  അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 13. ആഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കും..

 കൂടുതല്‍ വിവരങ്ങള്‍ക്ക് https://amrita.edu/mtech-2021 എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍:mtech@amrita.edu കൂടാതെ 8075876716, 9446678483, 9500696677 എന്നീ നമ്പരുകളുമായും ബന്ധപ്പെടാം.