ബോംബെ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 4-ാമത്തെ ഷോറൂം തിരൂർ നടുവിലങ്ങാടിയിലെ AAK മാളിൽ പ്രവർത്തനം ആരംഭിക്കുന്നു
കേരളത്തിലെ പ്രമുഖ ജ്വല്ലറിയായ ബോംബെ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 4-ാമത്തെ ഷോറൂം തിരൂർ നടുവിലങ്ങാടിയിലെ AAK മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. ജനുവരി 21 ന് രാവിലെ 10 മണിക്കാണ് ഉത്ഘാടനം. ഇന്നലെ AAK മാൾ ഓഫീസിൽ നടന്ന ചടങ്ങിൽ AAK ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ മൊയ്തീൻ കുട്ടി ഹാജിയും ബോംബെ ഗോൾഡ് & ഡയമണ്ട്സ് ചെയർമാൻ അലവിക്കുട്ടി ഹാജിയും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. തിരൂർ ആസ്ഥാനമായി, ഇന്ത്യയിലും ഗൾഫിലും വ്യാവസായിക സംരംഭങ്ങളുള്ള AAK ഗ്രൂപ്പ് ഇന്റർനാഷണലുമായി ചേർന്നാണ് ബോംബെ ഗോൾഡ് & ഡയമണ്ട്സ് പുതിയ ഷോറൂം ആരംഭിക്കുന്നത്. ബോംബെ ഗോൾഡ് & ഡയമണ്ട്സിന്റെ തിരൂർ ഷോറൂമിൽ ഏറ്റവും പുതിയ കളക്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിവാഹാവശ്യങ്ങൾക്കുള്ള സ്വർണ്ണാഭരണങ്ങൾക്കു പുറമെ ഡെയിലി വെയർ ആഭരണങ്ങളും ബ്രാൻഡഡ് ആഭരണങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്നും ചെയർമാൻ അലവിക്കുട്ടി ഹാജി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് വളരെ ലളിതമായ രീതിയിലാണ് ചടങ്ങുകൾ എന്നും അദ്ദേഹം വ്യക്തമാക്കി.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 5, 2021, 8:44 AM IST
Post your Comments