ചൈനയിലെ 1.7 ട്രില്ല്യൺ ഡോളർ വലിപ്പമുള്ള ഇ-കൊമേഴ്സ് വ്യവസായമാണ് ബൈറ്റ്ഡാൻസിന്റെ ലക്ഷ്യം. 

ബീജിങ്: ചൈനയിൽ ഇ-കൊമേഴ്സ് രംഗത്ത് ആലിബാബ ഗ്രൂപ്പിന് കടുത്ത വെല്ലുവിളി ഉയർത്തി പുതിയ കമ്പനി രംഗത്ത് വരുന്നു. ടിക്ടോക്കിലൂടെ സമൂഹമാധ്യമങ്ങളെയാകെ വിറപ്പിച്ച ഴാങ് യിമിങിന്റെ ബൈറ്റ് ഡാൻസാണ് പുതിയ ഭീമൽ. 38 വർഷം കൃത്രിമ ബുദ്ധിയുടെ കോഡിങ് രംഗത്തെ അനുഭവ സമ്പത്ത് മുതൽക്കൂട്ടാക്കിയാണ് ബൈറ്റ്ഡാൻസിന്റെ വരവ്.

ചൈനയിലെ 1.7 ട്രില്ല്യൺ ഡോളർ വലിപ്പമുള്ള ഇ-കൊമേഴ്സ് വ്യവസായമാണ് ബൈറ്റ്ഡാൻസിന്റെ ലക്ഷ്യം. ഷവോമി പോലുള്ള വമ്പന്മാരുടെ പിന്തുണയും ഇവർക്കുണ്ട്. ഇതിനോടകം ആയിരക്കണക്കിന് പേരെ കമ്പനി റിക്രൂട്ട് ചെയ്തതായാണ് ബിസിനസ് ലോകത്ത് നിന്നുള്ള വാർത്തകൾ.

നിലവിൽ ചൈനയിലെ ഇ-കൊമേഴ്സ് രംഗത്തെ തലതൊട്ടപ്പനാണ് ആലിബാബ. എന്നാൽ 2022 ഓടെ 185 ബില്യൺ ഡോളറിന്റെ കച്ചവടമാണ് ബൈറ്റ്ഡാൻസ് ഉദ്ദേശിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona