Asianet News MalayalamAsianet News Malayalam

ഫ്യൂച്ചർ ഗ്രൂപ്പ് റിലയൻസിന് വിൽക്കാം, ആമസോണിന് നിയമ പോരാട്ടം തുടരാം: ഹൈക്കോടതി വിധി

ഓഗസ്റ്റ് 29ന് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, മൊത്തവ്യാപാര ബിസിനസുകള്‍ 24,713 കോടി രൂപയ്ക്ക് റിലയന്‍സ് റീട്ടെയിലിന് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

Delhi HC give permission for future -reliance deal
Author
New Delhi, First Published Dec 21, 2020, 10:56 PM IST

ദില്ലി: വിവാദമായ ഫ്യൂചർ ഗ്രൂപ്പ് - റിലയൻസ് ഇടപാടിന് അനുമതി നൽകി ദില്ലി ഹൈക്കോടതി. അതേസമയം ആമസോണിന് ഇതിനെതിരെ നിയമപരമായ സാധുതകൾ തേടാമെന്നും കോടതി വ്യക്തമാക്കി. ഒരേസമയം ഇരുഭാഗത്തിനും അനുകൂലവും പ്രതികൂലവുമാണ് വിധി.

റിലയന്‍സുമായുള്ള ഇടപാടില്‍ ആമസോൺ ഇടപെടുന്നത് തടയുന്നതിനാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. ഈ ഹർജി തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് പക്ഷെ, ഇടപാടുമായി മുന്നോട്ട് പോകാൻ ഫ്യൂച്ചർ ഗ്രൂപ്പിനും റിലയൻസിനും അനുവാദം നൽകുകയായിരുന്നു. ഇത് ഒരേസമയം ആമസോണിന് അനുകൂലവും പ്രതികൂലവുമായി.

ഓഗസ്റ്റ് 29ന് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, മൊത്തവ്യാപാര ബിസിനസുകള്‍ 24,713 കോടി രൂപയ്ക്ക് റിലയന്‍സ് റീട്ടെയിലിന് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ആമസോൺ സിങ്കപ്പൂർ ആസ്ഥാനമായ ആർബിട്രേഷൻ കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. എന്നാൽ ഇടപാടുമായി മുന്നോട്ട് പോകാൻ ഇന്ത്യയിലെ കോമ്പറ്റീഷൻ കമ്മീഷൻ റിലയൻസിനും ഫ്യൂച്ചർ ഗ്രൂപ്പിനും അനുവാദം നൽകി. 

Follow Us:
Download App:
  • android
  • ios