Asianet News MalayalamAsianet News Malayalam

ലോക്ക്ഡൌണ്‍ പ്രതിസന്ധിയാവില്ല; ഇന്ത്യയിലെ ജീവനക്കാര്‍ക്ക് വന്‍ ശമ്പള വര്‍ധനയുമായി ഈ കമ്പനി

എഴുപത് ശതമാനം ജീവനക്കാര്‍ക്കും ശമ്പള വര്‍ധനവുണ്ട്. ശേഷിക്കുന്ന ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ഇന്‍ക്രിമെന്‍റ് നല്‍കുമെന്നും കമ്പനി 
French IT services firm Capgemini India increases salaries and grants allowances
Author
Bengaluru, First Published Apr 15, 2020, 1:16 PM IST
ബെംഗളുരു: കൊവിഡ് 19 ന്‍റെ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ വിവിധ മേഖലയില്‍ കനത്ത സാമ്പത്തിക വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനിടെ തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധനവുമായി ഫ്രെഞ്ച് ഐടി കമ്പനി ക്യാപജെമിനൈ. രണ്ട് ലക്ഷത്തിലധികമുള്ള  ജീവനക്കാരില്‍ 1.2 ലക്ഷം ജീവനക്കാര്‍ ഇന്ത്യയിലുള്ള കമ്പനിയാണ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ശമ്പള വര്‍ധവ് പ്രഖ്യാപിച്ചത്.

ക്യാപജെമിനൈയുടം എഴുപത് ശതമാനം ജീവനക്കാര്‍ക്കും ശമ്പള വര്‍ധനവുണ്ട്. ശേഷിക്കുന്ന ജീവനക്കാര്‍ക്ക് ജൂലൈ മുതല്‍ ഇന്‍ക്രിമെന്‍റ് നല്‍കുമെന്നും ക്യാപജെമിനൈ വിശദമാക്കുന്നു. കമ്പനിയില്‍ നിലവില്‍ പ്രൊജക്ടുകളില്‍ ഇല്ലാതെയുള്ളവര്‍ക്കും ശമ്പളം മുടങ്ങില്ലെന്നും കമ്പനി ഉറപ്പുനല്‍കി. പലയിടങ്ങളിലായി ചിതറിപ്പോയി താമസ സൌകര്യങ്ങള്‍‌ക്ക് ബുദ്ധിമുട്ടുന്ന ജീവനക്കാര്‍ക്ക് പതിനായിരം രൂപ വരെ അലവന്‍സ് നല്‍കുന്നുണ്ട് ക്യാപജെമിനൈ. മാര്‍ച്ച് മാസം മധ്യത്തില്‍ നടന്ന കമ്പനി മീറ്റിംഗിലാണ് തീരുമാനം. മിക്ക കംപ്യൂട്ടര്‍ കമ്പനികളും നിലവില്‍ പ്രൊജക്ടിലില്ലാത്ത ജീവനക്കാര്‍ക്ക് പുതിയ പ്രൊജക്ട് കണ്ടെത്താന്‍ 60 ദിവസം മാത്രം അനുവദിക്കുമ്പോഴാണ് ക്യാപജെമിനൈയുടെ വേറിട്ട തീരുമാനം.

വീടുകളില്‍ നിന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഷിഫ്റ്റ് സംവിധാനവും ഏര്‌പ്പെടുത്തിയിട്ടുണ്ടെന്ന് ക്യാപജെമിനെയുടം ഇന്ത്യയിലെ സിഇഒ ആയ അശ്വിന്‍ യാര്‍ഡി വിശദമാക്കുന്നത്. പ്രൊമോഷനുകളിലും ലോക്ക് ഡൌണ്‍ പ്രതിഫലിക്കില്ലെന്നും അശ്വിന്‍ യാര്‍ഡി വ്യക്തമാക്കി. വേതനം വെട്ടിക്കുറയ്ക്കാനുള്ള ഒരു തീരുമാനവും കമ്പനിക്കെല്ലെന്നും അശ്വിന്‍ വ്യക്തമാക്കി.

ബദ്ധിമുട്ടുള്ള സമയത്ത് ജീവനക്കാര്‍ക്കൊപ്പം ഉറച്ചുനിക്കുകയെന്നതാണ് കമ്പനിയുടെ നിലപാട്. അത് പ്രാവര്‍ത്തികമാക്കുകയാണ് താന്‍ ചെയ്തതെന്ന് അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ വിശ്വാസം കമ്പനിയുടെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണെന്നും അശ്വിന്‍ നിരീക്ഷിക്കുന്നു. ഇതിന് പുറമേ ജീവനക്കാരുടെ ആരോഗ്യ എമര്‍ജന്‍സി സാഹചര്യങ്ങള്‍ നേരിടാന്‍ 200 കോടിയുടെ ക്ഷേമനിധിയും ക്യാപജെമിനൈ സജ്ജമാക്കിയിട്ടുണ്ട്.
Follow Us:
Download App:
  • android
  • ios