പട്ടിന്റെ പര്യായമായ കല്യാൺ സിൽക്സും അന്താരാഷ്ട്ര നിലവാരമുള്ള ഹൈപ്പർ ഷോപ്പിംഗ് ഒരുക്കി കല്യാൺ ഹൈപ്പർ മാർക്കറ്റും ഒന്നിക്കുന്ന ഷോപ്പിംഗ് സമുച്ചയം പെരിന്തൽമണ്ണ കാലിക്കറ്റ് റോഡിൽ പ്രവർത്തനമാരംഭിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. കല്യാൺ സിൽക്സിന്റെ 30-ാമത് ഷോറൂമും കല്യാൺ ഹൈപ്പർമാർക്കറ്റിന്റെ 5-ാമത് ഷോറൂമുമാണ് പെരിന്തൽമണ്ണയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. 4 നിലകളിലായി 50,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന സമുച്ചയത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ കല്യാൺ ഹൈപ്പർമാർക്കറ്റും ഒന്ന്, രണ്ട്, മൂന്ന് നിലകളിലായി കല്യാൺ ഹൈപ്പർമാർക്കറ്റും പ്രവർത്തിക്കുന്നു.എക്സ്ക്ലൂസിവ് ബ്രൈഡൽ കളക്ഷൻ, ലേഡീസ് വെയർ ജെന്റ്സ് വെയർ, കിഡ്സ് വെയർ എന്നിവയിൽ ഇൻ ഹൗസ് ബ്രാന്റുകൾക്ക് പുറമെ ഇൻർനാഷണൽ ബ്രാന്റുകളും ഷോറൂമിൽ ലഭ്യമാണ്. ആയിരത്തിലധികം നിത്യോപയോഗ സാധനങ്ങൾ, ഫാം ഫ്രഷ് പച്ചക്കറികളും പഴവർഗ്ഗങ്ങളും, ഗ്രോസറി ഐറ്റംസ്, ഡെയ്ലി യൂസ് പ്രോഡക്ട്സ്, സ്കിൻ കെയർ, കോസ്മെറ്റിക്സ്, ഇലക്ട്രിക്കൽ& ഇലക്ട്രോണിക്സ് ഐറ്റംസ്, കിച്ചൺ അപ്ലയൻസസ്, ക്രോക്കറി, ഗ്ലാസ്വെയർ, ഹൗസ്ഹോൾഡ് ഐറ്റംസ് തുടങ്ങിയവയുടെ വിപുലമായ ശ്രേണി ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാ ഉൽപ്പന്നങ്ങൾക്കും എം.ആർ.പിയേക്കാൾ കുറഞ്ഞ വില, തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്ക് 50% വരെ ഡിസ്കൗണ്ട്, ബയ് വൺ ഗെറ്റ് വൺ ഓഫറുകൾ എന്നിവയ്ക്ക് പുറമെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേകം ഓഫറുകളും കല്യാൺ ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നു. ഫെബ്രുവരി മുതൽ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം വെബ്സൈറ്റ്, ഫോൺ, വാട്സ്ആപ്പ് എന്നിവയിലൂടെ പർച്ചേയ്സ് ചെയ്യാനും ഹോം ഡെലിവറി ചെയ്യാനുമുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡിടിഎച്ച്, മൊബൈൽ, ബ്രോഡ്ബാന്റ് റീച്ചാർജ് സൗകര്യവും എല്ലാ പർച്ചേയ്സിനൊപ്പവും അധിക ലാഭം നേടിതരുന്ന ലോയൽറ്റി പ്രോഗ്രാമുകളും വിശാലമായ കാർ പാർക്കിംഗ് സൗകര്യവുമുണ്ട്.

കല്യാൺ സിൽക്സ് & കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ടി.എസ് പട്ടാഭിരാമൻ, മഞ്ഞളാംകുഴി അലി എം.എൽ.എ., മുനിസിപ്പൽ ചെയർമാൻ പി. ഷാജി, മുൻ മുനിസിപ്പൽ ചെയർമാൻ എം മുഹമ്മദ് സലീം, മലപ്പുറം ബിജെപി പ്രസിഡന്റ് രവി തേലത്ത്, കെപിസിസി സെക്രട്ടറി ശ്രീ. വി. ബാബുരാജ്, ബി.ജെ.പി. നേതാവ് സന്ദീപ് വാര്യർ, കല്യാൺ സിൽക്സ് & കല്യാൺ ഹൈപ്പർമാർക്കറ്റ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, വർദ്ധിനി പ്രകാശ്, മധുമതി മഹേഷ്, കെ.എം.പി. കൺസൾട്ടന്റ്സ് എം.ഡി. ശ്രീ. കെ.എം. പരമേശ്വരൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.