കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ വകുപ്പില്‍ (ഡിഐപിപി) രജിസ്റ്റര്‍ ചെയ്തിട്ടുളളതും കേരളത്തില്‍ രജിസ്‌റ്റേര്‍ഡ് ഓഫീസ് ഉളളതുമായ സംരംഭങ്ങളെയാണ് വായ്പ സഹായ പദ്ധതിക്കായി പരി​ഗണിക്കുക. 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രഖ്യാപിച്ച സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറായി. പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വഴി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 10 കോടി രൂപ വരെ ധനസഹായം ലഭ്യമാക്കും. 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ വകുപ്പില്‍ (ഡിഐപിപി) രജിസ്റ്റര്‍ ചെയ്തിട്ടുളളതും കേരളത്തില്‍ രജിസ്‌റ്റേര്‍ഡ് ഓഫീസ് ഉളളതുമായ സംരംഭങ്ങളെയാണ് വായ്പ സഹായ പദ്ധതിക്കായി പരി​ഗണിക്കുക. 

സ്റ്റാർട്ടപ്പുകളുടെ ആശയം മുതൽ വാണിജ്യവൽക്കരണം വരെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും പിന്തുണ ലഭിക്കും. കൂടാതെ സ്റ്റാർട്ടപ്പുകൾക്ക് പർച്ചേസ് ഓർഡർ നടപ്പിലാക്കാനും വെഞ്ച്വർ ഡെബിറ്റായും വായ്പ നൽകും.

ഉൽപ്പാദനത്തിന് 25 ലക്ഷം രൂപയും വാണിജ്യവൽക്കരണത്തിന് 50 ലക്ഷം രൂപയും സ്കെയിൽ അപ്പ് ചെയ്യുന്നതിന് ഒരു കോടി രൂപയുമാണ് സഹായം. ഇത് ഓരോ ഘട്ടത്തിലും പദ്ധതിച്ചെലവിന്റെ 90 ശതമാനം വിധേയമായിരിക്കും. വിദഗ്ധ സമിതിയായിരിക്കും വായ്പാ അനുമതി നൽകുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona