ഡിസംബര്‍ 31 ന് അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭം ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു

കൊച്ചി: ഓഹരി വിപണിയില്‍ ഇന്ന് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്സൈറ്റൽ കമ്പനി കിറ്റക്സിന് വൻ നേട്ടം. കിറ്റക്സ് ഗ്രൂപ്പിന്‍റെ ഓഹരി വിലയിലാണ് ഇന്ന് വലിയ വളര്‍ച്ചയുണ്ടായത്. ഓഹരി വില 16 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ 236 രൂപയായിരുന്നു കമ്പനിയുടെ ഓഹരി മൂല്യം. ഇതിലാണ് ഇന്ന് 39 രൂപ വര്‍ധന രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി മൂല്യം 275 രൂപയിലെത്തി. ഇതിലൂടെ കിറ്റക്‌സ് കമ്പനിയുടെ വിപണി മൂല്യത്തിലും വലിയ വളര്‍ച്ചയുണ്ടായി. ഇന്ന് മാത്രം വിപണി മൂല്യത്തിൽ 260 കോടി രൂപയുടെ വര്‍ദ്ധന രേഖപ്പെടുത്തി. 2023 ഡിസംബര്‍ 31 ന് അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കമ്പനിയുടെ ലാഭം ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതാണ് കമ്പനിയെ വളര്‍ച്ചയിലേക്ക് നയിച്ചത്. ഈ ട്രെന്റ് തുടരുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്