Asianet News MalayalamAsianet News Malayalam

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം വരെ ഗ്രാന്‍റ്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അപേക്ഷ ക്ഷണിച്ചു

ഐഡിയ ഗ്രാന്‍റ് ലഭിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും 10 ലക്ഷം രൂപവരെയും ഉത്പ്പന്നവല്‍ക്കരണ ഗ്രാന്‍റ് ലഭിച്ചിട്ടുള്ളവയ്ക്ക് 5 ലക്ഷം രൂപവരെയുമുള്ള സ്കെയില്‍ അപ്പ് ഗ്രാന്‍റിനാണ് അര്‍ഹത.

KSUM invites application for Scaleup Grant for startups
Author
Thiruvananthapuram, First Published Jan 6, 2021, 12:19 PM IST

തിരുവനന്തപുരം:  കേരള സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ ഡ്രൈവ് 2021 ന്‍റെ ഭാഗമായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സ്കെയില്‍ അപ്പ് ഗ്രാന്‍റിനായി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‍യുഎം) അപേക്ഷ ക്ഷണിച്ചു. ബിസിനസും വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനാണ് 12 ലക്ഷം രൂപവരെയുള്ള സ്കെയില്‍ അപ്പ് ഗ്രാന്‍റ് നല്‍കുന്നത്.

അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ വരുമാനം 12 ലക്ഷമോ, 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആകെ വിറ്റുവരവ്  അന്‍പതു ലക്ഷമോ ആയിരിക്കണം. അല്ലെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തില്‍ കുറയാതെ ഇക്വിറ്റി നിക്ഷേപം നേടിയിരിക്കണം.

കെഎസ്‍യുഎമ്മിന്‍റെ യുണീക്ക് ഐഡി നിര്‍ബന്ധം. ഐഡിയ ഗ്രാന്‍റ് ലഭിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും 10 ലക്ഷം രൂപവരെയും ഉത്പ്പന്നവല്‍ക്കരണ ഗ്രാന്‍റ് ലഭിച്ചിട്ടുള്ളവയ്ക്ക് 5 ലക്ഷം രൂപവരെയുമുള്ള സ്കെയില്‍ അപ്പ് ഗ്രാന്‍റിനാണ് അര്‍ഹത.

ഒരേ ഉല്‍പ്പന്നത്തിനോ, വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ക്കോ സ്കെയില്‍ അപ് ഗ്രാന്‍റ് നേരത്തേ ലഭിച്ചിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ പരിശോധിച്ച് വിദഗ്ധരുടെ പാനല്‍ ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടര്‍ന്ന് കൊവിഡ് മാനദണ്ഡ പ്രകാരം വിദഗ്ധ സമിതിയുടെ മുന്നില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അവതരണം നടത്തും. വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് അന്തിമ തിരഞ്ഞെടുപ്പ്.

Follow Us:
Download App:
  • android
  • ios