Asianet News MalayalamAsianet News Malayalam

വോഡഫോൺ ഐഡിയയിലെ തന്റെ മുഴുവൻ ഓഹരിയും സർക്കാരിന് നൽകാൻ തയ്യാർ: ബിർള ​ഗ്രൂപ്പ് ചെയർമാൻ

കമ്പനിയുടെ നിയന്ത്രണാധികാരം തന്നെ കൈമാറാനുള്ള ഓഫറാണ് ബിർള കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്.

Kumar mangalam birla offer about his stake in Vodafone idea
Author
New Delhi, First Published Aug 2, 2021, 2:58 PM IST

ദില്ലി: വോഡഫോൺ ഐഡിയ കമ്പനിയിലെ തന്റെ മുഴുവൻ ഓഹരിയും രാജ്യത്തെ ഏതെങ്കിലും പൊതുമേഖലാ ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് നൽകാൻ തയ്യാറാണെന്ന് കുമാർ മംഗളം ബിർള. കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് ഗൗബയ്ക്ക് അയച്ച കത്തിലാണ് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാന്റെ നിർദ്ദേശം.

ജൂൺ ഏഴിനാണ് ബിർള കത്തയച്ചത്. വോഡഫോൺ ഐഡിയ കമ്പനിക്ക് ഏതാണ്ട് 1.8 ലക്ഷം കോടിയുടെ കടമുണ്ട്. ഇതിൽ സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലേക്ക് അടക്കേണ്ട കുടിശിക കൂടി ഉൾപ്പെടും. 25000 കോടി രൂപ സമാഹരിക്കാൻ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേർസ് തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ പിന്തുണയില്ലാത്തതിനാൽ നിക്ഷേപകരാരും തയ്യാറായിരുന്നില്ല.

കമ്പനിയുടെ നിയന്ത്രണാധികാരം തന്നെ കൈമാറാനുള്ള ഓഫറാണ് ബിർള കേന്ദ്രസർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇത് കമ്പനിയുടെ ഉപഭോക്താക്കളായ 27 കോടി ഇന്ത്യാക്കാരുടെ താത്പര്യം പരിഗണിച്ചുള്ളതാണെന്നും, പൊതുമേഖലയിലുള്ളതോ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതോ ആയ ഏതെങ്കിലും ആഭ്യന്തര ധനകാര്യ സ്ഥാപനത്തിന് തന്റെ മുഴുവൻ ഓഹരിയും കൈമാറാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വോഡഫോൺ ഐഡിയ ലിമിറ്റഡിൽ ഏതാണ്ട് 27 ശതമാനം ഓഹരിയാണ് ബിർളയ്ക്കുള്ളത്. വോഡഫോൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 44 ശതമാനം ഓഹരികളുണ്ട്. 24000 കോടിയാണ് വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ ഇപ്പോഴത്തെ വിപണി മൂല്യം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios