കൊവിഡിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ചെറുകിട -ഇടത്തരം കച്ചവട സ്ഥാപനങ്ങൾക്ക് പരമാവധി വായ്‌പാ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. 

ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിട്ട ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ബാങ്കുകൾക്ക് മുന്നിൽ പുതിയ ആവശ്യവുമായി കേന്ദ്രസർക്കാർ. രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക് 7.5 ശതമാനം മുതൽ എട്ട് ശതമാനം വരെ പലിശയ്ക്ക് വായ്പ ലഭ്യമാക്കാനാണ് ശ്രമം.

Add Asianetnews as a Preferred SourcegooglePreferred

സാമ്പത്തിക ഞെരുക്കത്തിലായ വ്യാപാരികൾക്ക് പരമാവധി വായ്പാ സഹായമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പരമാവധി കുറഞ്ഞ വായ്പാ പലിശ നിരക്കിന് വേണ്ടി ബാങ്കുകളുമായി ചർച്ച നടത്തുകയാണ് കേന്ദ്രസർക്കാരിന്റെ പ്രതിനിധികൾ. 

കൊവിഡിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ചെറുകിട -ഇടത്തരം കച്ചവട സ്ഥാപനങ്ങൾക്ക് പരമാവധി വായ്‌പാ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

Read more: സുപ്രധാന ജിഎസ്‌ടി കൗൺസിൽ യോ​ഗം 12 ന്: വ്യവസായ സംഘടനകളുടെ ആവശ്യം അം​ഗീകരിക്കാൻ ഇടയില്ല