തിരുവനന്തപുരം: ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി മാരുതി സുസുക്കി നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ അവസാനം വരെയാണ് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

നവംബര്‍ മുതല്‍ ഓഫറുകളില്‍ കുറവുണ്ടാകുമെന്നും മാരുതി സുസുക്കി ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി. മോഡലുകള്‍ക്ക് അനുസരിച്ചാണ് ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം മോഡലുകള്‍ക്ക് ദീര്‍ഘിപ്പിച്ച വാറന്‍റിയും കമ്പനി ഉറപ്പ് നല്‍കുന്നു.